ഏഷ്യാ കപ്പ്: ബംഗ്ലാദേശിന് ബാറ്റിങ്, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു
ദുബായ്: 14ാം ഏഷ്യാ കപ്പ് കിരീടത്തില്‍ ആര് മുത്തമിടുമെന്ന് അറിയാന്‍ ഇനി ഏതാനും ഓവറുകള്‍ മാത്രം ബാക്കി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യ കിരീടം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ്. ബംഗ്ലദേശാവട്ടെ കപ്പിനും ചുണ്ടിനുമിടയില്‍ രണ്ടുവട്ടമാണ് അവര്‍ക്ക് കപ്പ് നഷ്ടമായത്. അത് ഇത്തവണ തിരുത്താനാവും എത്തുക. മൂന്നാം തവണയാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2012ലും 2016ലും അവര്‍ പാകിസ്താനോടും ഇന്ത്യയോടും തോറ്റു. വീണ്ടും 2016 അവര്‍ത്തനമായി ഫൈനല്‍.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, അമ്പാട്ടി റായിഡു, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, കേദര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ് കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.
ടീം ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിതുന്‍, മുസ്തിഫുര്‍ റഹ്മാന്, ഇംറുല്‍ കയസ്, മുഹമ്മദുല്ലാഹ്, മെഹിദി ഹസന്, മൊര്‍ത്താസ, നസ്മുല്‍ ഇസ്ലാം, റുബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."