HOME
DETAILS
MAL
ചെങ്കടലില്‍ ചരക്കുകപ്പല്‍ ആക്രമിക്കാനുള്ള ശ്രമം തകര്‍ത്തു
backup
July 08 2019 | 20:07 PM
റിയാദ്: ചെങ്കടലില്‍ ചരക്കു കപ്പലിന് നേരെ ആക്രമണനീക്കം നടന്നതായും എന്നാല്‍, സ്ഫോടനം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അതിനെ തകര്‍ത്തതായും സഊദി അറേബ്യ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ തെക്കന്‍ ചെങ്കടലിലൂടെ പോകുകയായിരുന്ന ചരക്കു കപ്പല്‍ ആക്രമിക്കാനാണ് ശ്രമം നടന്നത്. യമനിലെ വിമതരായ ഹൂതികള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുമായി കപ്പല്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. എന്നാല്‍, അത് തകര്‍ത്തതായി സഖ്യസേന വക്താവ് അല്‍ മാലികി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."