സഹറാന്‍ പൂരില്‍ വീണ്ടും ദളിതര്‍ക്കു നേരെ ആക്രമണം; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്
ലക്നോ: സഹറാന്‍പൂരില്‍ വീണ്ടും ദളിതര്‍ക്കു നേരെ ആക്രമണം. ബി.എസ്.പി റാലിയില്‍ പങ്കെടുത്ത് തിരിച്ചു വരുന്നവര്‍ക്കു നേരെയാണ് സംഘടിത ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുവാകേദി ഗ്രാമത്തിലെ ആയുഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
താക്കൂര്‍ ജാതിവിഭാഗത്തില്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ നടത്തിയ റാലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നവരുടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു അതിക്രമം. ചാന്ദ്പൂര്‍ ഗ്രാമത്തില്‍വെച്ചാണ് മാരാകായുധങ്ങളുമായി എത്തിയ സംഘം ഇവരെ ആക്രമിച്ചത്.
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."