മലാലക്കെതിരായ താലിബാന്‍ ആക്രമണം നേരത്തെ എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമെന്ന്
ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്യിക്കെതിരെ 2012 ല്‍ നടന്ന താലിബാന്‍ ആക്രമണം നരത്തെ എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമാണെന്ന ആരോപണവുമായി പാകിസ്താനിലെ വനിത എം.പി രംഗത്ത്. ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ എം.പിയായ മുസ്സാറത് അഹമ്മദ്‌സെബാണ് ആരോപണം ഉന്നയിച്ചത്.
വലതുപക്ഷ ഉറുദു ദിനപത്രമായ ഉമ്മത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അവരുടെ പ്രതികരണം.
2012ല്‍ ആക്രമണം നടക്കുന്നതിന് ഏറെ മുന്‍പ് തന്നെ കഥ എഴുതപ്പെട്ടിരുന്നുവെന്ന് അഭിമുഖത്തില്‍ അവര്‍ ഉറപ്പിച്ചു പറയുന്നു. മലാലയുടെ തലയില്‍ ബുള്ളറ്റ് ഉണ്ടായിരുന്നോ എന്ന് അഭിമുഖത്തിനിടെ സംശയം പ്രകടിപ്പിച്ച അഹമ്മദ് സെബ സ്വാറ്റിലെ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനില്‍ തലയ്ക്കകത്ത് ബുള്ളറ്റ് കണ്ടെത്തിയിരുന്നില്ലെന്ന് പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍ സംയുക്ത തലയില്‍ കുടുങ്ങിയ ബുള്ളറ്റ് പിന്നീട് മിലിട്ടറി ആശുപത്രിയില്‍ വെച്ച് കണ്ടെത്തിയെന്നും അവരുടെ ട്വീറ്റില്‍ പറയുന്നു.
മലാലയുടെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീട് നിര്‍മിക്കാനായി സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കിയെന്നും അവര്‍ ആരോപിക്കുന്നു.
ബി.ബി.സിക്കായി എഴുതിയിരുന്നു എന്ന് പറഞ്ഞ സമയത്ത് മലാലക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഭാവിയില്‍ നിറവേറ്റേണ്ട കടമ സംബന്ധിച്ച് മലാലയെ പഠിപ്പിക്കാനായി അവളോടൊപ്പം ഒരു അമേരിക്കക്കാരന്‍ മൂന്നു മാസം താമസിച്ചിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ അവസരത്തില്‍ അഹമദ് സെബ മലാലക്കെതിരെ തിരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. അതിനിടെ, അഹമ്മദ്‌സെബിനെയും മറ്റൊരു എം.പിയെയും അച്ചടക്കം ലംഘനത്തിന്റെ പേരില്‍ നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കിയതാണെന്ന വിശദീകരണവുമായി പി.ടി.ഐ വക്താവ് രംഗത്തെത്തി.
2012ലെ താലിബാന്‍ ആക്രമണത്തിന് ശേഷം മലാല പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനായുള്ള അവകാശ പോരാട്ടത്തിന്റെ പ്രതീകമായി മാറിയിരുന്നു. പിന്ീട് ഈ മേഖലയില്‍ അവര്‍ സജീവ പ്രവര്‍ത്തകയായി. 2014ല്‍ നൊബേല്‍ സമ്മാനത്തിനും അര്‍ഹയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."