HOME
DETAILS

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് ഇടക്കാല സ്റ്റേ

  
backup
December 04 2020 | 08:12 AM

123-pwc-india-latest-news-hoghcourt-statement

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ. കേസ് വീണ്ടും ഡിസംബര്‍ 15ന് പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ പിഡബ്ല്യുസിയെ രണ്ട് വര്‍ഷത്തേക്ക് വിലക്കി അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് പിഡബ്ല്യുസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടി രാജ്യത്തെ മറ്റിടങ്ങളിലുള്ള തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അടിയന്തര സ്റ്റേ വേണമെന്നും പിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.ആശയുടെ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ നിയമനം തങ്ങളുടെ താത്പര്യ പ്രകാരമായിരുന്നില്ലെന്ന് വാദത്തിനിടെ പിഡബ്ല്യുസി അഭിഭാഷകന്‍ അഡ്വ.മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. സ്വപ്നയുടെ നിയമനം പഴയ എം.ഡിയുടെ താത്പര്യ പ്രകാരമായിരുന്നുവെന്നും റോഹ്ത്തഗി വ്യക്തമാക്കി.

സ്‌പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. കരാര്‍ വ്യവസ്ഥകളിലെ വീഴ്ചയും കണക്കിലെടുത്തിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ പേര് പറയാതെ 'യോഗ്യതയില്ലാത്തയാളെ നിയമിച്ചു' എന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയാണ് വിലക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago