ഗുര്‍ദീപ് സിങിന്റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കേസില്‍ പിടിക്കപ്പട്ട ഇന്ത്യക്കാരന്‍ ഗുര്‍ദീപ് സിങിന്റെ വധശിക്ഷ നടപ്പിലാക്കിയില്ലെന്ന് റിപ്പോര്‍ട്ട്. ഇന്നലെയായിരുന്നു ഗുര്‍ദീപിന്റെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കിയില്ലെന്ന് അംബാസിഡര്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
Indian Ambassador in Indonesia has informed me that Gurdip Singh whose execution was fixed for last night, has not been executed.
— Sushma Swaraj (@SushmaSwaraj) July 29, 2016
എന്നാല്‍ മറ്റു നാല് പേരുടേയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഗുര്‍ദീപിന്റെ വധശിക്ഷ നടപ്പിലാക്കാതിരുന്നതെന്ന് വ്യക്തമല്ല.
ഗുര്‍ദീപിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നിരന്തരം ഇന്തോനേഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ നടപ്പാക്കി കഴിഞ്ഞു.
2004 ല്‍ ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് 48 കാരനായ ഗുര്‍ദീപിനെ വധശിക്ഷയ്ക്ക് വിധിച്ചത്. മയക്കുമരുന്ന് കേസില്‍ ശക്തമായ നിയമം നിലക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്ന് 3 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവിടെ വധശിക്ഷ തിരികെ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."