HOME
DETAILS
MAL
തോട് നികത്തലിന് പഞ്ചായത്ത് സ്റ്റോപ്പ്് മെമ്മോ നല്കി
backup
May 24 2017 | 06:05 AM
കൊടുങ്ങല്ലൂര്‍: എറിയാട് ചൈതന്യ നഗറിന് സമീപം തോട് നികത്തലിനെതിരെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്കി. കോടതി ഉത്തരവിന്റെ ബലത്തില്‍ ഉടമ പൊലിസ് കാവലില്‍ മണ്ണടിക്കല്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം തോട് നികത്തല്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും സെക്രട്ടറിയും പ്രസിഡണ്ടും മെമ്പര്‍മാരും സ്ഥലത്തെത്തി കോടതി ഉത്തരവ് കണ്ടതിനെ തുടര്‍ന്ന് മടങ്ങിപ്പോയി. പഞ്ചായത്തിന്റെ അനുമതി വാങ്ങണം എന്ന ചട്ടം നിലവിലുണ്ടെന്നും ഇത് ഉടമകള്‍ പാലിച്ചിട്ടില്ലെന്നും കാണിച്ചാണ് പഞ്ചായത്ത് സ്റ്റോപ് മെമ്മോ കൊടുത്തത്. ഒരേക്കര്‍ 40 സെന്റ് സ്ഥലത്ത് കൃഷി നടത്താനെന്നാണ് ഉടമകളുടെ വാദം.കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."