സമസ്ത ഇസ്‌ലാമിക് സെന്റർ ബവാദി-അൽ റബ്‌വ ഏരിയാ കമ്മിറ്റി നിലവിൽ വന്നു
ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മറ്റിക്ക് കീഴിൽ ബവാദി അൽ റബ്‌വ കമ്മിറ്റി നിലവിൽ വന്നു. ശാരാ ഹിറയിലെ അൽ വാഫിയിൽ ചേർന്ന യോഗം ജിദ്ദ സെൻട്രൽ കമ്മറ്റി ഉപാധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സലീം നിസാമി മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൂക്ഷമത പുലർത്തുകയും, ആരോഗ്യവും ഒഴിവ് സമയവും ഫലപ്രദമായി ഉപയോഗപ്പെടുത്താനും പ്രവാസികൾ തയ്യാറാവണമെന്നും, ഇസ്‌ലാമിക മൂല്യങ്ങള്‍ അവമതിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ നേരിന്റെ പക്ഷത്തു ഉറച്ചു നിൽക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉണർത്തി.
പുതിയ ഭാരവാഹികളായി ജാബിർ കോഡൂർ (ചെയർമാൻ ), അബൂബക്കർ പെരുമണ്ണ )വൈസ് ചെയർമാൻ ), അലവി കോഡൂർ (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ ഹാജി കുഴിമണ്ണ, സുലൈമാൻ പാണ്ടിക്കാട് (വൈസ് പ്രസിഡന്റ്), സാലിം കുഴിമണ്ണ (ജനറൽ സിക്രട്ടറി) അനസ് വല്ലപ്പുഴ (വർക്കിങ് സെക്രെട്ടറി) മുഹമ്മദ് റഫീഖ് മട്ടന്നൂർ (ഓർ: സെക്രട്ടറി), സിദ്ധീഖ് പുളിയക്കോട്, അബ്ദുറഹ്മാൻ പൂക്കിപ്പറമ്പ് (ജോയിൻറ് സെക്രെട്ടറി), മുജീബ് മുറയൂർ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു. ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രെട്ടറി ദിൽഷാദ് കാടാമ്പുഴ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."