HOME
DETAILS
MAL
ഷീനബോറ വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു
backup
May 24 2017 | 06:05 AM
മുംബൈ: ഷീന ബോറ വധക്കേസ് അന്വേഷിച്ചിരുന്ന മുന്‍ പൊലിസ് ഇന്‍സ്പെകടറുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൊലിസ് ഉദ്യോഗസ്ഥനായ ദ്യാനേശ്വര് ഗനോറിന്റെ ഭാര്യയായ ദിപാലി ഗനോറിനെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
പ്രമാദമായ ഷീനബോറ കൊലക്കേസിലെ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു ദ്യാനേശ്വര്. ഇന്നു പുലര്‍ച്ചെ 3.30നാണ് ദ്യാനേശ്വര് ഭാര്യയുടെ മൃതദേഹം കണ്ടത്.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രക്തം തളം കെട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. സംഭവത്തിനു ശേഷം ഇവരുടെ മകനെ കാണാനില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
കൊലപാതകത്തിന് പിന്നില്‍ മകന് ആണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തു നിന്നും കത്തിയും കണ്ടെടുത്തിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."