ഇന്തൊനീഷ്യയില്‍ ഭൂചലനം, സുനാമി; രണ്ടു മീറ്ററോളം ഉയര്‍ന്ന് തിര - Video
ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം. പിന്നാലെ സുനാമിയും. പലു നഗരത്തിലാണ് സുനാമി അടിച്ചത്. കടല്‍ത്തിര രണ്ടു മീറ്ററോളം ഉയര്‍ന്നു പൊങ്ങി.
I just opened my watsap grup and This Tsunami seen on Palu, Sulawesi. They recorded this in the top floor of the mall. Our friend's family confirmed this.. #PrayForDonggala Celebes Sulawesi Indonesia ? pic.twitter.com/vlTmDjCp3h
— WID (@wjjeje) September 28, 2018
ആദ്യമുണ്ടായ ചെറു ഭൂചലനത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായത്.
രണ്ടാം ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
ഭൂചലനത്തില്‍ ഒരു മരണവും പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളിലെ ജനങ്ങളോടു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'പെസഫിക് റിങ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന പെസഫിക് സമുദ്രതട്ടിലെ ആഗ്‌നിപര്‍വ്വതങ്ങളുടെ ഒരു വൃത്തിന്റെ മുകളിലായതിനാല്‍ ഇന്തോനേഷ്യയില്‍ ഭൂചലനം സര്‍വധാരണമാണ്. ജൂലായിലും ആഗസ്റ്റിലു ഇന്തോനേഷ്യയിലുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ ഏകദേശം 500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."