മലബാര്‍ വെരുക് മുതല്‍ 11 ഇനം തവളകള്‍ വരെ വംശനാശ ഭീഷണിയില്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് മലബാര്‍ വെരുക് മുതല്‍ പതിനൊന്ന് ഇനം തവളകള്‍ വരെ അതീവ വംശനാശ ഭീഷണിയിലെന്ന് സര്‍വേ.
ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സ് (ഐ.യു.സി.എന്‍)സംസ്ഥാനത്ത് നടത്തിയ പഠനത്തിലാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് തയാറാക്കി സര്‍ക്കാരിന് കൈമാറിയത്.
അന്താരാഷ്ട്ര തലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് തയാറാക്കുന്ന സംഘടനയാണ് ഐ.യു.സി.എന്‍. സംസ്ഥാനത്ത് കാണുന്ന ഏഷ്യന്‍ ആന, കടുവ, വരയാട്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപട്ടി, ഈനാം പേച്ചി, മലബാര്‍ വെരുക്, കാട്ടുചുണ്ടെലി, കാട്ടുനച്ചെലി, സിലോണ്‍ നെച്ചലി, നെല്ലെലി തുടങ്ങിയ ഇനം സസ്തനികളും, ചുട്ടിക്കഴുകന്‍, ഇന്ത്യന്‍ കഴുകന്‍, കാതില്ലാക്കഴുകന്‍ എന്നീ പക്ഷികളും, മൂന്ന് ഇനം ഉരഗജീവികള്‍,11 ഇനം ഉഭയ ജീവികള്‍, 9 ഇനം മത്സ്യങ്ങള്‍ എന്നിവയുമാണ് വംശനാശ ഭീഷണി നേരിടുന്നത്.
മലബാര്‍ വെരുക്, ചുട്ടിക്കഴുകന്‍, ഇന്ത്യന്‍ കഴുകന്‍, കാതില്ലാകഴുകന്‍, സിസ്പാറ ഡേ ജെക്കോ എന്ന ഇനം പല്ലി, പതിനൊന്നിനം തവളകള്‍, 9 ഇനം മത്സ്യങ്ങള്‍ എന്നിവയാണ് ഇവയില്‍ അതീവ വംശനാശ ഭീഷണി നേരിടുന്നത്. ആവാസ വ്യവസ്ഥ ഉറപ്പാക്കുന്നതിലെ പാളിച്ചകളാണ് ജീവികളുടെ വംശനാശത്തിന് കാരണം. കാട്ടു തീ, കുടിവെള്ള ലഭ്യതക്കുറവ് അടക്കം ഇവയുടെ സൈ്വര ജീവിതത്തിന് ഭീഷണിയാകുന്നു. ഇതിനെ തുടര്‍ന്ന് വന്യജീവി വേട്ടക്കെതിരേ കര്‍ശന നിയമ നടപടിയും കാട്ടുതീ നിയന്ത്രണത്തിന് മാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നു.
തടയണകള്‍ നിര്‍മിച്ച് കുടിവെള്ളവും, സൗരോര്‍ജ വേലികളും സ്ഥാപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."