18കാരിയുടെ ആത്മഹത്യ; പ്രതി പിടിയില്‍
പേരൂര്‍ക്കട: വീടിനുള്ളില്‍ 18കാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പേരൂര്‍ക്കട പൊലിസിന്റെ പിടിയിലായി. പത്തനംതിട്ട മാന്നാര്‍ പാവുക്കര സ്വദേശി അനന്തു (20) ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട ഇരപ്പുകുഴി സ്വദേശിനി ആതിര (18) യുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ 10ാം തിയതിയാണ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ആതിരയും അനന്തവും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും ആതിര മരണപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
വിവാഹവാഗ്ദാനം നടത്തി അനന്തു യുവതി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് അതില്‍നിന്നു പിന്മാറിയതാണ് ആത്മഹത്യയിലേക്കു നയിച്ചത്. എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റിനു പഠിക്കുമ്പോഴാണ് ആതിര യുവാവുമായി പരിചയപ്പെടുന്നത്. പ്രതിക്കെതിരേ ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നിവയുള്‍പ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. പേരൂര്‍ക്കട സി.ഐ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ആര്.എസ് ശ്രീകാന്ത്, അഡീ. എസ്.ഐ ഗോപകുമാര്‍, സി.പി.ഒമാരായ ഷാജി, ഗിരീഷ് എന്നിവര്‍ ചേര്‍ന്നു പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."