പ്രണയവിവാഹിതര്‍ക്കെതിരെ ആക്രമണം; കാര്‍ അടിച്ചു തകര്‍ത്തു, പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെന്ന് യുവാവിന്റെ ബന്ധുക്കള്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം ചെയ്തവര്‍ക്കെതിരെ ആക്രമണം. യുവാവും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്ത സംഘം ഭീഷണിപ്പെടുത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. വധുവിന്റെ ബന്ധുക്കളാണ് ആക്രമണത്തിനുപിന്നിലെന്നാണ് പരാതി.
അതേ സമയം സംഭവത്തില്‍ ആദ്യം ഇടപെടാന്‍ പൊലിസ് വിസമ്മതിച്ചതായും പരാതിയുണ്ട്. പിന്നീട് ചിലരെ കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പെണ്‍കുട്ടിയെ പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കാലത്തായിരുന്നു വിവാഹം. എന്നാല്‍ മതപരമായി വിവാഹം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച അതിനായി പോകുന്നതിനിടെയായിരുന്നു ആക്രമണം.
ഈ യുവാവിനെ പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവര്‍ വീട്ടില്‍ കയറി വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ചുവെന്നാണ് പരാതി. നാട്ടുകാര്‍ നോക്കി നില്‍ക്കവേയായിരുന്നു യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തത്.
ഇന്നലെ പരാതി നല്‍കിയിട്ടും പൊലിസ് കൃത്യമായനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ ആരോപിച്ചു. പിന്നീടാണ് പൊലിസ് നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."