അര്‍ണബ് ഗോസ്വാമിക്കെതിരെ സാക്കിര്‍ നായിക് മാനനഷ്ടകേസ് നല്കി
ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇതു സംബന്ധിച്ച് നോട്ടിസ് അയച്ചതായി സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന് ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി
അര്‍ണാബ് ഗോസ്വാമി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണം നടത്തുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് സാക്കിര്‍ നായിക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
ടൈംസ് നൗ സിഇഒ അവിനാശ് കൗള്‍, ചാനലിന്റെ മുംബൈ ബ്യൂറോ ചീഫ് മേഘാ പ്രസാദിനും നോട്ടിസ് അയച്ചിട്ടുണ്ട്. ഇത് കൂടാതെ സാക്കിര്‍ നായിക്കിനെ അപമാനിച്ച മറ്റ് 10 ചാനലുകള്‍ക്ക് കൂടെ മാനനഷ്ടത്തിന് നോട്ടിസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."