HOME
DETAILS
MAL
വിദ്വേഷം പരത്തി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്ന് ഹരജി
backup
December 04 2020 | 13:12 PM
മുംബൈ: നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്ന് മുംബൈ ഹൈക്കോടതിയില്‍ ഹരജി. ട്വിറ്ററിനെ എതിര്‍കക്ഷിയായി ചേര്‍ത്താണ് അഭിഭാഷകനായ അലി കാഷിഫ് ഖാന് ദേശ്മുഖിന്റെ ഹരജി.
കങ്കണ വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ'ഷഹീന്‍ബാഗ് ദാദി'യെ അധിക്ഷേപിച്ച കങ്കണയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നായിരുന്നു കങ്കണയുടെ അധിക്ഷേപ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."