കെ.ഡി.എം.എഫ് റിയാദ് എക്‌സലന്‍സ് അവാര്‍ഡ് മുസ്തഫ ബാഖവിക്ക്
റിയാദ്: മതവൈജ്ഞാനിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രമുഖ പണ്ഡിതന്‍ മുസ്തഫ ബാഖവി പെരുമുഖത്തിന് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.
ഒക്ടോബര്‍ 5ന് വെള്ളിയാഴ്ച വൈകു. 7 മണിക്ക് ബത്ഹ അപ്പോളോ ഡിമോറ (റമാദ്) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും.
പത്തുവര്‍ഷമായി സഊദിയിലുള്ള മുസ്തഫ ബാഖവി പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോഴിക്കോട് രാമനാട്ടുകര ജാമിഅ മാഹിരിയ്യ ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പലായി നിയമനം ലഭിച്ചതിനാലാണ് അദ്ദേഹം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നത്.
റിയാദിലെ റോയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇസ്‌ലാമിക് തിയോളജി ഹെഡ് ആയി സേവനം ചെയ്തിരുന്ന അദ്ദേഹം മതപഠനത്തിനും സാമൂഹിക സാംസ്‌കാരിക വളര്‍ച്ചക്കും സ്ത്രീ ശാക്തീകരണത്തിനും റിയാദിലെ ഒട്ടേറെ ക്ലാസുകള്‍ക്കും ട്രൈനിങ്ങുകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന അദ്ദേഹം 1997ല്‍ വെല്ലൂര്‍ ബാഖിയാത്ത് കോളജില്‍നിന്നാണ് ബാഖവി ബിരുദം കരസ്ഥമാക്കിയിരുന്നത്.
റിയാദ് എസ്.കെ.ഐ.സി പ്രസിഡണ്ട്, ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്, കെ.ഡി.എം.എഫ് റിയാദ്, എസ് കെ ഐ എഫ്‌സി റിയാദ് എന്നി സംഘടനകളുടെ മുഖ്യരക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ബാഖവി പ്രമുഖ വാഗ്മി കൂടിയാണ്.
അവാര്‍ഡ് വിതരണ പരിപാടി സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അബ്ദുസ്സലാം കളരാന്തിരി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ ഫറോക്ക് ഉദ്ഘാടനം ചെയ്തു. ശമീര്‍ പുത്തൂര്‍ സ്വാഗതവും അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.
അബ്ദുസമദ് പെരുമുഖം,മൂസക്കുട്ടി നെല്ലിക്കാപറമ്പ്,ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്,ജുനൈദ് മാവൂര്‍,ശഹീല്‍ കല്ലോട്, ശബീല്‍ പുവ്വാട്ട്പറമ്പ്,ശഹീര്‍ വെള്ളിമാട്കുന്ന്, സഫറുള്ള കൊയിലാണ്ടി, ഫായിസ് മങ്ങാട്, അമീന്‍ വാടിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."