കുപ്രസിദ്ധ കുറ്റവാളി ഊപ്പ പ്രകാശ് ഷാഡോ പൊലിസിന്റെ പിടിയില്‍
തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളിയായ റിപ്പര്‍ ജയാനന്ദനോടൊപ്പം ജയില്‍ ചാടിയ ഊപ്പ പ്രകാശനെ മോഷണ കേസില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസ് പിടികൂടി. ഓച്ചിറ, ഞെക്കതാല്‍ പി.റ്റി ഭവനത്തില്‍ ചെല്ലപ്പന്‍ മകന്‍ ഊപ്പ പ്രകാശ് എന്നു വിളിക്കുന്ന പ്രകാശി (49) നെയാണ് കണ്‍റ്റോണ്‍മെന്റ് പൊലിസ് പിടികൂടിയത്.
ഓച്ചിറ കേന്ദ്രീകരിച്ച് വ്യാജവാറ്റും സ്പിരിറ്റ് കച്ചവടത്തിലും പല പ്രാവശ്യം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഊപ്പ പ്രകാശ് കൊടുകുറ്റവാളിയായ റിപ്പര്‍ ജയാനന്ദനോടൊപ്പം ജയില്‍ ചാടിയതോടെ തെക്കന്‍ കേരളത്തിലെ ഒട്ടുമിക്ക കുറ്റവാളികളുമായി ബന്ധം സ്ഥാപിക്കുകയും ക്രമേണ നിരവധി മോഷണങ്ങളിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രകാശന്‍ പരിചയക്കാരായ മോഷ്ടാക്കളുമായി ബന്ധം സ്ഥാപിക്കുകയും തിരികെ ഓച്ചിറയിലേക്ക് മടങ്ങാതെ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി തങ്ങി മോഷണം നടത്തുകയായിരുന്നു.
തിരുവനന്തപുരത്ത് സിറ്റിയില്‍ നടത്തിയ മോഷണ ശ്രമങ്ങള്‍ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. കൊക്കോതമംഗലം പേരമ്പില്‍ ശിവരാമന്റെ വീടിന്റെ മുന്‍വശം വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് വീട്ടില്‍ നിന്ന് ലാപ് ടോപ്പ്, വെള്ളി ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ മോഷ്ടിച്ചിരുന്നു. ഊപ്പ പ്രകാശ് സിറ്റിയില്‍ തങ്ങി മോഷണശ്രമങ്ങള്‍ നടത്തുന്നതായ വിവരം ലഭിച്ചതിനാല്‍ സിറ്റി ഷാഡോ പൊലിസ് കുറച്ച് ദിവസങ്ങളായി അതിരാവിലെ നടത്തിയ തിരച്ചിലിലാണ് മോഷണ മുതലുകളുമായി പ്രകാശന്‍ കൈയ്യോടെ പിടിയിലായത്.
കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പ്രവീണിനും സ്‌പൈഡര്‍ സുനി എന്നിവരോടൊപ്പം ടോറസ് ലോറി മോഷ്ടിച്ച കേസ്, കണ്ണൂര്‍, കായംകുളം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഊപ്പയ്ക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്. ഏറെ സുരക്ഷാ സന്നാഹങ്ങള്‍ക്ക് പേരുകേട്ട തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ചാടിയ ശേഷം ഓച്ചിറ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രകാശിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരുവനന്തപുരം സിറ്റി ഷാഡോ പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡി.സി.പി അരുള്‍ ബി കൃഷ്ണ, കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍, കണ്‍റ്റോണ്‍മെന്റ് എസ്.ഐ ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പൊലിസാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."