HOME
DETAILS
MAL
ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
backup
July 29 2016 | 10:07 AM
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2014 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗമായിരുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് ഷ്വയ്ന്‍സ്റ്റീഗര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ജര്‍മനിക്കായി 120 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്, 24 ഗോളുകള്‍ നേടി. ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ അവസാനമായി ജര്‍മനിക്കു വേണ്ടി കളിച്ചത്.
Vielen Dank an alle für die tolle Zeit! #DieMannschaft pic.twitter.com/kNrLa7eDvE
— Basti Schweinsteiger (@BSchweinsteiger) July 29, 2016
ഇതുവരെ കൂടെ നിന്ന ആരാധകര്‍ക്കും പരിശീലകര്‍ക്കും സഹകളിക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."