പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ റഹ്മാന്‍ അന്തരിച്ചു
പാനൂര്‍(കണ്ണൂര്‍) : പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനും, കല്ലിക്കണ്ടി എന്‍ എ എം കോളേജ് പ്രസിഡന്റുമായ കടവത്തൂരിലെ പി എ റഹ്മാന്‍(72) നിര്യാതനായി. അര്‍ബുദ സംബന്ധമായ രോഗം ബാധിച്ചു കഴിഞ്ഞ രണ്ടാഴ്ചയോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
സാധാരണ കുടുംബത്തില്‍ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പി എ റഹ്മാന്‍ നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനാണ്. സൂപ്പര്‍ മാര്‍ക്കറ്റ് , റെസ്റ്റോറന്റ്, ഹൗസ് ഹോള്‍ഡ് ഐറ്റംസ്, ഹോസ്പിറ്റല്‍ , ഇലക്ട്രിക്കല്‍സ്, ജ്വല്ലറി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സകല മേഖലകളിലും വിജയക്കൊടി പാറിച്ച റഹ്മാന്‍ ജീവ കാരുണ്യ മേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ്.
മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗം, പാര്‍ക്കോ കമ്പനി ചെയര്‍മാന്‍, പാര്‍ക്കോ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, പാര്‍ക്കോ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍, മൗണ്ട് ഗൈഡ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍,
കടവത്തൂര്‍ എന്‍ ഐ എ കോളജ് വൈസ് പ്രസിഡന്റ്, കല്ലിക്കണ്ടി പാര്‍ക്കോ പാറേമ്മല്‍ യു പി സ്‌കൂള്‍ മാനേജര്‍, കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ്, തലശേരി സി എച്ച് സെന്റര്‍ പ്രസിഡന്റ്, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതരായ പുതിയ പുരയില്‍ കുട്ട്യാലിയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യമാര്‍: കദീജ, ആയിശ.
മകന്‍: അബ്ദുല്‍ വാഫി(വിദ്യാര്‍ത്ഥി, പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
സഹോദരങ്ങള്‍: പി എ അബൂബക്കര്‍(വൈസ് ചെയര്‍മാന്‍ പാര്‍ക്കോ ഗ്രൂപ്പ്), ആയിശ(പുളിയനമ്പ്രം), പരേതനായ അബ്ദുള്ള.
ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് കടവത്തൂരില്‍ നടക്കും.
പി എ റഹ്മാന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എന്‍ എ എം കോളജ് കല്ലിക്കണ്ടി, എന്‍ ഐ എ കോളജ് കടവത്തൂര്‍, കല്ലിക്കണ്ടി പാറേമ്മല്‍ മുസ്‌ലിം യുപി സ്‌കൂള്‍, മൗണ്ട് ഗൈഡ് ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂള്‍ പെരിങ്ങത്തൂര്‍, കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍, കടവത്തൂര്‍ അല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കല്ലിക്കണ്ടി ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."