HOME
DETAILS
MAL
ബാര്‍കോഴ കേസ്: മാണിയ്ക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
May 24 2017 | 07:05 AM
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ സംഭാഷണം സംബന്ധിച്ച ഫോറന്‍സിക് പരിശോധന നടക്കുകയാണ്. പുതുതായി പലരും മൊഴിനല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
അതേസമയം, കേസിലെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്ക്കുകയുള്ളു. അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."