സഹറാന്‍പൂര്‍ ആക്രമം: ബി.ജെ.പി ഭിന്നതക്ക് ശ്രമിക്കുന്നുവെന്ന് രാം ഗോപാല്‍ യാദവ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. സഹറാന്‍പൂരിലുണ്ടായ ആക്രമത്തിന്റെ പശ്ചാതലത്തിലാണ് രാം ഗോപാലിന്റെ പ്രതികരണം. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യുക എന്ന കുതന്ത്രമാണ് ബി.ജെ.പി യു.പിയില്‍ പയറ്റുന്നത്.
സഹറാന്‍പൂര്‍ ആക്രമം ഇത്തരത്തില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമങ്ങള്‍ തടയാന്‍ യു.പി സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ജാതീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സഹറാന്‍പൂരില്‍ ദളിതര്‍ക്കു നേരെ വീണ്ടും ആക്രമണമുണ്ടായിരുന്നു. ബി.എസ്.പി റാലിയില്‍ പങ്കെടുത്ത് തിരിച്ചു വരുന്നവര്‍ക്കു നേരെയാണ് സംഘടിത ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. താക്കൂര്‍ ജാതിവിഭാഗത്തില്‍പെട്ടവരാണ് ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."