ചെങ്കടലില്‍ ചരക്കു കപ്പല്‍ ആക്രമിക്കാനുള്ള ഹൂതി ശ്രമം തകര്‍ത്തു
റിയാദ്: ചെങ്കടലില്‍ ചരക്കു കപ്പലിന് നേരെ ആക്രമണം ശ്രമം നടന്നതായും എന്നാല്‍, സ്ഫോടനം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അതിനെ പ്രതിരോധിച്ചതായും സഊദി അറേബ്യ അറിയിച്ചു. സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് സപ്പോയി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ തെക്കന്‍ ചെങ്കടടലിലൂടെ പോകുകയായിരുന്ന ചരക്കു കപ്പലിന് നേരെയാണ് ആക്രമണ ശ്രമം നടന്നത്. യമനിലെ വിമതരായ ഹൂതി വിഭാഗം സ്ഫോടക വസ്തുക്ക നിറച്ച ബോട്ടുമായി കപ്പല്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. എന്നാല്‍, അത് തകര്‍ത്തയായി സഖ്യ സേന പറഞ്ഞു. അന്താഷ്ട്ര കപ്പല്‍ ഗാതാഗതം തടസ്സപ്പെടുത്താന്‍ ഇറാന് സഹായികളായ ഹൂതിക നടത്തുന്ന ശ്രമങ്ങള്‍ ഗൗരവമേറിയതാണെന്നും ഹൂതികളുടെ ശക്തി ക്ഷയിപ്പിക്കുന്ന നടപടികള്‍ സഖ്യ സേന തുടരുമെന്നും അല്‍ മാലികി പറഞ്ഞു. അതേസമയം, എണ്ണ കടത്തുകയായിരുന്ന കപ്പലാണോ ലക്ഷ്യം വെച്ചതെന്നും രാജ്യത്തെ കപ്പലാണെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. ഏതാനും തവണ എണ്ണകപ്പലുകള്‍ക്ക് നേരെ അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ആക്രമണം നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."