അഴിമതി ആരോപണം: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ നിഷേധിച്ചു
ദോഹ: അമേരിക്കയിലെ ഹുസ്റ്റണില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആയിരിക്കെ സാമ്പത്തിക തിരിമറി നടത്തിയെന്ന പേരില്‍ തനിക്കെതിരെ ഇന്ത്യ ഗവണ്‍മെന്റ് അന്വേഷണത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിഷേധിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ' എക്കണോമിക്‌സ് ടൈംസ്' പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
2008 മുതല്‍ 2012 വരെ അമേരിക്കയിലെ ഹുസ്റ്റണില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആയിരിക്കെ രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആരോപണം. ഹൂസ്റ്റണില്‍ സേവനമനുഷ്ടിക്കുന്നതിനിടെ ആവശ്യമായ പരിശോധനകള്‍ നടത്താതെ വ്യാജ വൗച്ചറുകളില്‍ ഒപ്പുവച്ചു, ജോലിയില്‍ ആത്മാര്‍ഥത കാണിച്ചില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സഞ്ജീവ് അറോറക്ക് നേരെ ഉയര്‍ന്നത്.
2014 ല്‍ ഇന്ത്യന്‍ കംണ്‍ട്രോളര്‍ ആന്‍ഡ്് ഓഡിറ്റര്‍ ജനറല്‍ ( സി.എ.ജി) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് രണ്ട് കോടി മൂന്നുലക്ഷം ഇന്ത്യന്‍ രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ അന്വോഷണവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം സഞ്ജീവ് അറോറക്ക് കൈമാറിയതായും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇത്തരം ഒരു വാര്‍ത്ത എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് പത്രം പ്രസിദ്ധീകരിച്ചതെന്ന് നിലവില്‍ ഖത്തറിലെ അംബാസഡര്‍ കൂടിയായ സഞ്ജീവ് അറോറ ട്വിറ്ററിലൂടെ അറിയിച്ചു.
താന്‍ ഹൂസ്റ്റണില്‍ സര്‍വീസിലിരിക്കെ തന്നെ കണക്കുകള്‍ സി.എ.ജി പരിശോധിച്ചതാണെന്നും ആ ഘട്ടത്തില്‍ യാതൊരു വീഴ്ച്ചകളും കണ്ടെത്തിയിരുന്നില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നത് എങ്ങനെയാണെന്ന് അറിയില്ല. ചിലപ്പോള്‍ പത്രത്തിന്റെ ലേഖകനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സഞ്ജീവ് അറോറ കൂട്ടിച്ചേര്‍ത്തു.
1984 ലെ ബാച്ചിലുളള സഞ്ജീവ് അറോറ കൊയ്‌റോ, ജിദ്ദ, കൊളംബോ, തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ടിച്ചിടുണ്ട്. 2012 ലാണ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി സഞ്ജീവ് അറോറ ചുമതല ഏറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."