HOME
DETAILS
MAL
മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍
backup
July 29 2016 | 14:07 PM
ന്യൂഡല്‍ഹി: യെമനില്‍ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയ ഭീകരര്‍ പിടിയിലായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച് ജിബൂത്തിയിലെ ഇന്ത്യന്‍ ഏംബസിക്ക് അറിയിപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അല്‍ഖ്വയിദ പ്രവര്‍ത്തകരാണ് പിടിയിലായവര്‍.
യെമന്‍ നഗരമായ ഏഡനില്‍ സൈല എന്ന സ്ഥലത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധസദനം ആക്രമിച്ച് ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."