വര്‍ഗീയ ഭരണകൂട ഭീകരതയ്‌ക്കെതിരേ യുവാക്കള്‍ ഉണരണം: ഡീന്‍ കുര്യാക്കോസ്
കൊല്ലം: ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന വര്‍ഗീയതയ്‌ക്കെതിരെയും ഭരണകൂടഭീകരതയ്‌ക്കെതിരെയും യുവജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അതിന്റെ കാഹളമാണ് യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന യൂത്ത് മാര്‍ച്ചെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യൂത്ത്മാര്‍ച്ചിന് കൊല്ലത്ത് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വീകരണ യോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ്, കെ.പി.സി.സി സെക്രട്ടറി ജി രതികുമാര്‍, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി, പി ജര്‍മ്മിയാസ്, എസ.്‌ജെ പ്രേംരാജ്, നേതാളായ എ.എസ് നോള്‍ഡ്, പി.ആര്‍ പ്രതാപചന്ദ്രന്‍, ആര്‍.എസ് അബിന്‍, ഓ.ബി രാജേഷ്, പ്രതീഷ് കുമാര്‍, ആദംമുന്‍ഷി, ശാസ്താംകോട്ട സുധീര്‍, വിദ്യാ ബാലകൃഷ്ണന്‍, ഷെമീര്‍ ചാത്തിനാംകുളം, ഷെഹീര്‍ റഷീദ്,വട്ടുവിള നൗഷാദ്, കരുവ റഫീക്ക്, പനയം രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."