HOME
DETAILS

ബഹ്‌റൈനെ ജി.സി.സി രാഷ്ട്രങ്ങളുടെ സൈബര്‍ സെക്യൂരിറ്റി ഹബ് ആക്കാന്‍ ആലോചിക്കുന്നു

  
backup
July 29 2016 | 15:07 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%86-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

മനാമ: ജി.സി.സി രാഷ്ട്രങ്ങളുടെ സൈബര്‍ സാങ്കേതികവിദ്യയുടെയും സെക്യൂരിറ്റിയുടെയും ഹബ് ആയി ബഹ്‌റൈനെ മാറ്റാന്‍ അധികൃതര്‍ ആലോചിക്കുന്നു. തുടര്‍ന്ന് ബഹ്‌റൈനില്‍ തുടങ്ങുന്ന പദ്ധതി എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോബന്‍ ഗ്രൂപ്പ് 'സെന്റര്‍ ഓഫ് എക്‌സലെന്‍സ്' ആയി ബഹ്‌റൈനെ തെരഞ്ഞെടുത്തതോടെയാണ്  ബന്ധപ്പെട്ടവര്‍ ഇതേ കുറിച്ച് ആലോചിക്കുന്നതെന്ന് വോബന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മിച്ച് സ്‌ഷെറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയൊരു പങ്കു വഹിക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ നിരവധി ജോലി സാധ്യതകള്‍ക്കും വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ സൈബര്‍ സാങ്കേതിക വിദ്യകളിലും സൈബര്‍ സെക്യൂരിറ്റിയിലും വിദഗ്ധരായ 23 പ്രമുഖ കമ്പനികള്‍ തങ്ങളുടെ പ്രതിനിധികളെ ബഹ്‌റൈനിലേക്ക് അയയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാകുന്നതോടെ കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് സൈബര്‍ കുറ്റവാളികളില്‍ നിന്ന് രക്ഷ നേടാനാകുമെന്ന് വോബന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മിച്ച് സ്‌ഷെര്‍ പറഞ്ഞു. കൂടാതെ സഊദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൈബര്‍ സെക്യൂരിറ്റിക്കായി ബഹ്‌റൈനിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ബഹ്‌റൈനാണ് ഏറ്റവും അനുയോജ്യമായ ഇടമെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇടത്തരം കമ്പനികള്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യ സ്വീകാര്യമായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago