വ്രതാരംഭം: തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്ക സജ്ജമായി
മക്ക: വിശുദ്ധ റമദാന്‍ ആരംഭിക്കാനിരിക്കെ പുണ്യ നഗരികളായ മക്കയിലും മദീനയിലും ഒരുക്കങ്ങള്‍ തകൃതിയാക്കി. ഉംറ തീര്‍ഥാടനം സഫലീകരിക്കാന്‍ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്.
എന്നാല്‍ ഒഴുകിയെത്തുന്ന വിശ്വാസികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇരു ഹറം മേധാവികളും സഊദി ഭരണകൂടവും.
മക്കയിലെ ഗ്രാന്റ് മസ്ജിദിനെ വിവിധ സോണുകളാക്കി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്.
പള്ളിയിലേക്ക് ഉംറ തീര്‍ഥാടനത്തിനു എത്തുന്നവര്‍ക്കായി പ്രത്യേകം പാതകളും ഒരുക്കും. ലോകത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം നടക്കുന്ന ഹറം പള്ളിയുടെ മുറ്റത്ത് പ്രത്യേക വിഭാഗത്തിന്റെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സുരക്ഷയുടെ ഭാഗമായി മത്വാഫില്‍ തഹജ്ജുദ്, ഐഛിക നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നത് തടയാന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.
നിര്‍ബന്ധ നിസ്‌കാരങ്ങളുടെ സമയത്ത് ത്വവാഫ് നിര്‍വഹിക്കുന്നവരെ മാത്രമാണ് മതാഫില്‍ നിസ്‌കരിക്കാന്‍ അനുവദിക്കുക.
ഇതിനെല്ലാം പുറമെ മക്കയിലും മദീനയിലും റമദാന്‍ കാലയളവില്‍ ഇടതടവില്ലാതെ വാന നിരീക്ഷണവും ഒരുക്കുന്നുണ്ട്. വിമാന നിരീക്ഷണത്തില്‍ രാത്രികാല നിരീക്ഷണ സംവിധാനാം, എയര്‍ ആംബുലന്‍സ്, തെര്‍മല്‍ ക്യാമറകള്‍ ആധുനിക കമ്മ്യൂണിക്കേഷന്‍, എമര്‍ജന്‍സി റെസ്‌ക്യൂ സംവിധാനങ്ങളും ഉണ്ടാകും.
തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ഏത് അത്യാഹിതവും നേരിടാന്‍ സദാ സമയവും പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സജ്ജീകരിക്കുന്നത്. റമദാനില്‍ അടിയന്തര സേവനത്തിന് മക്കയിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളും യൂനിറ്റുകളും സജ്ജമായതായി സഊദി സിവില്‍ ഡിഫന്‍സ് മേധാവി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അംറ് പറഞ്ഞു.
ശഅബാന്‍ 29 നു വ്യാഴാഴ്ച്ച രാജ്യത്തു മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രിം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട് . നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ടെലസ്‌കോപ്പ് കൊണ്ടോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയില്‍ ചെന്ന് സാക്ഷിമൊഴി രേഖപ്പെടുത്തണം,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."