തെരുവുനായ കടിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണം കാരണം അപകടമുണ്ടായാല്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശിയുടെ ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണത്താല്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നത് സംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ പി.കെ രാജു ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. കമ്മിഷന്‍ 2014 ഒക്‌ടോബറില്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആക്രമണം വ്യാപകമാവുകയില്ലായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തെരുവുനായയുടെ കടിയേറ്റ പലര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."