എലി പരത്തുന്ന എച്ച്.ഇ വൈറസ് ആദ്യമായി മനുഷ്യനില്‍ കണ്ടെത്തി
ഹോങ്കോങ്: എലി പടര്‍ത്തുന്ന ഹെപാറ്റിറ്റിസ് ഇ വൈറസ്(എച്ച്.ഇ.വി) ലോകത്ത് ആദ്യമായി ഒരു മനുഷ്യനില്‍ സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെ 56കാരനിലാണ് വൈറസ് ബാധ ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍, എങ്ങനെയാണ് ഇയാളുടെ ശരീരത്തില്‍ വൈറസ് ബാധിച്ചതെന്നു കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല.
ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകരാണു പുതിയ കണ്ടെത്തലിനു പിന്നില്‍. പൊതു ആരോഗ്യരംഗത്തെ സുപ്രധാനമായ കണ്ടെത്തലാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
എലി പരത്തുന്ന എച്ച്.ഇ.വി മനുഷ്യനെ ബാധിക്കുന്നത് അപൂര്‍വ സംഭവമാണ്. എലി തൊട്ട ഭക്ഷണമടക്കമുള്ള വസ്തുക്കളിലൂടെയാണ് ഇതു മനുഷ്യരിലേക്കു പകരുക. വൈറസ് ബാധ കണ്ടെത്തിയ 56കാരന്‍ ഏതാനും ആഴ്ച മുന്‍പ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമായിരുന്നു. ഇതിനുശേഷം മാറ്റിവച്ച കരള്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
എന്നാല്‍, മനുഷ്യരിലൂടെ പകരുന്ന എച്ച്.ഇ.വി ആഗോളതലത്തില്‍ ഓരോ വര്‍ഷവും രണ്ടുകോടി പേരെയാണു ബാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."