നോട്ടു നിരോധനം കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്ന് രാഹുല്‍
ഭോപ്പാല്‍: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമനന്ത്രി നേരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം മൂലം സാധാരണക്കാരന്‍ വരി നില്‍ക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ അഴിമതിക്കാര്‍ക്ക് തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ലഭിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ റെവാ ജില്ലയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം തിരികെകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബാങ്കുകളിലേക്ക് എത്ര കള്ളപ്പണം തിരകെയെത്തിയെന്ന് പ്രധാനമന്ത്രി വെളുപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ടു നിരോധനത്തില്‍ മതിയാവാത്ത കേന്ദ്ര സര്‍ക്കാര്‍ ഗബ്ബാര്‍ സിങ് ടാക്‌സ് (ജി.എസ്.ടി) കൊണ്ടുവന്നു. അത് സാധാരണക്കാരന്റെ ജീവന് ഗുരതരമായ ഭീഷണിയായണുണ്ടാക്കിയത്.
ജി.എസ്.ടിയുടെ പേരില്‍ ശേഖരിച്ച പണം അനില്‍ അംബാനി പോലെയുള്ളവരുടെ കീശ നിറക്കാനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ളവ സാധാരണ ഗതിയേലേക്ക് മാറും. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നും യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."