HOME
DETAILS
MAL
ലൈഫ് മിഷന് ക്രമക്കേട്: വാട്സ്ആപ്പ് സന്ദേശങ്ങള്‍ വിജിലന്‍സിനു കൈമാറണമെന്ന് കോടതി
backup
December 05 2020 | 04:12 AM
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിനായി പ്രതികളുടെ വാട്സാപ്പ് സന്ദേശങ്ങള്‍ വിജിലന്‍സിനു കൈമാറാന്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി നിര്‍ദേശം.
വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടില്‍ പ്രതികളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായെങ്കിലും കൂടുതല്‍ അന്വേഷണത്തിന് വാട്സാപ്പ് സന്ദേശങ്ങള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഫോണുകളില്‍നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത വിശദാംശങ്ങള്‍ സി - ഡാകില്നിന്ന് വിജിലന്‍സിന് ശേഖരിക്കാം. സ്വപ്ന സുരേഷ്, എം. ശിവശങ്കര്‍ എന്നിവരുടെ വാട്സാപ്പ് സന്ദേശങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."