യു.എസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഗുണകരമെന്ന് ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: യു.എസ് -ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഗുണകരമാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വ്യാപാര തര്‍ക്കങ്ങള്‍ തുടക്കത്തില്‍ ഇന്ത്യക്ക് അസ്ഥിരതയുണ്ടാവുമെങ്കിലും പിന്നീട് വ്യാപാര, നിര്‍മാണ രംഗങ്ങളില്‍ വന്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര യുദ്ധം ഇന്ത്യയുടെ വളര്‍ച്ചക്ക് ഗുണം ചെയ്യും. ഇരു രാഷ്ട്രങ്ങളുടെയും നീക്കങ്ങള്‍ സൂക്ഷ്മമായി നരീക്ഷിച്ചുവരികയാണ്. വെല്ലുവിളി അവസരമായി മാറ്റാനാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ വില വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയിലെ വെല്ലുവിളിയാണെന്ന് ജയ്റ്റ്‌ലി സമ്മതിച്ചു.
രാജ്യത്തിന് ആവശ്യമുള്ള എണ്ണയുടെ 81 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ് -ചൈന വ്യാപാര യുദ്ധം ഇന്ത്യന്‍ ഉല്‍പന്നങ്ങളായ വാഹനങ്ങള്‍, റബര്‍ ഉപകരണങ്ങള്‍, ഇലക്ട്രിക് വസ്തുക്കള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയവക്ക് യു.എസ് മാര്‍ക്കറ്റില്‍ വന്‍ വിപണന സാധ്യതയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."