സി.പി.എം വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി
കിളിമാനൂര്‍: സി.പി.എം കിളിമാനൂര്‍ ഏര്യാ കമ്മിറ്റിക്കു കീഴിലെ വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പത്തോളം പേര് രാജിക്കത്ത് നല്‍കിയതായി വിവരം. വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ക്കെതിരെ അടുത്തിടെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ലോക്കല്‍ സെക്രട്ടറി അടക്കം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി ചുമതലകള്‍ വഹിച്ചു വരുന്നവരുമായ പത്തോളം പേര് രാജിവെക്കാന്‍ തീരുമാനിച്ചത്. എസ്.കെ.സുനി,ജി.മുരളീധരന് നായര്‍,വി.ജയശീലന്നായര്, ജി.യമുന എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി അടുത്തിടെ നടപടി സ്വീകരിച്ചത്. വിഭാഗീയ പ്രവര്‍ത്തനവും മറ്റും ആരോപിച്ചായിരുന്നു നടപടി.
സി.പി.എം കിളിമാനൂര്‍ ഏര്യാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാട് ആണ് നടപടികള്‍ക്ക് കാരണമെന്നാണ് ആരോപണം .എ.കെ.ശക്തിധരന് ,എസ്.കെ.സുനി ,ജി.മുരളീധരന് ,ജി.യമുന,വി.ജയശീലന്നായര്, ഒലീദ് വെള്ളല്ലൂര്‍, സി.സുരേഷ് എസ് .ശശിധരന് ,ആര്.ബിജുകുമാര്‍, ബിജു സഹദേവന് എന്നിവരാണ് രാജിക്കത്ത് നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."