HOME
DETAILS
MAL
സര്‍ക്കാര്‍ സമന്വയത്തിന് ശ്രമിക്കണമെന്ന് ബി.ജെ.പി
backup
September 28 2018 | 20:09 PM
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചു സുപ്രിംകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമന്വയത്തിനു ശ്രമിക്കണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. സംഘര്‍ഷ സാധ്യത ഒഴിവാക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ശബരിമലയുടെ പ്രധാന്യത്തെ ബാധിക്കാത്ത തരത്തിലാകണം സമന്വയം. ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും ശബരിമല സംഘര്‍ഷമേഖലയാക്കാന്‍ ദേവസ്വം മന്ത്രിയും സി.പി.എമ്മും ശ്രമിച്ചാല്‍ അതു വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."