HOME
DETAILS

കാരുണ്യാപദ്ധതിയുടെ കാലവധി മാര്‍ച്ച് 31 വരെ നീട്ടി പുതിയ ഉത്തരവ്: രോഗികള്‍ക്ക് ആശ്വാസം

  
backup
July 09 2019 | 16:07 PM

karunya-project-new-order

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി വന്നതിനെ തുടര്‍ന്ന് മരവിപ്പിച്ച കാരുണ്യ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുള്ള ആരുടേയും സൗജന്യ ചികിത്സ മുടങ്ങില്ലെന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കാരുണ്യ പദ്ധതിയുടെ സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ആയുഷ് മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിയും കേരള സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയും ചേര്‍ത്ത്''ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ''ഇന്‍ഷ്വറന്‍സ് പദ്ധതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കാരുണ്യ ചികിത്സാ സഹായ പദ്ധതി കഴിഞ്ഞ മാസം 30ന് അവസാനിപ്പിച്ചിരുന്നു.

തുടര്‍ന്ന് ഇതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ നിര്‍ധനരായ രോഗികള്‍ ദുരിതത്തിലാകുകയായിരുന്നു. ഇതോടെ പ്രതിഷേധവും ശക്തമായി. തുടര്‍ന്നാണ് കാരുണ്യ അവസാനിപ്പിച്ച നടപടി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ തലയൂരിയത്. കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധനവകുപ്പുമായി ധാരണയായെന്നും കാരുണ്യപദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31വരെ തുടരുമെന്നുമായിരുന്നു ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും ഉത്തരവിറങ്ങും വരെ ചികിത്സതേടി എത്തുന്നവരെ തിരിച്ചയക്കരുതെന്നും ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണമെന്നും പണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ആശുപത്രികളെ അറിയിച്ചിരുന്നു. ആ ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയത്.
കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. റിലയന്‍സിനാണ് നടത്തിപ്പ് ചുമതല. പുതിയ ചികിത്സാ പദ്ധതി വന്നതോടെ കാരുണ്യാചികിത്സ സഹായ പദ്ധതിയുടെ രജിസ്ട്രേഷന്‍ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

കാരുണ്യ വഴി ഇത് ലഭിച്ചിരുന്നു. തുടര്‍ന്ന് ഏതാണ്ട് ഇരുപതു ലക്ഷത്തിലേറെ നിര്‍ധനരോഗികളുടെ ചികിത്സ മുടങ്ങുന്ന അവസ്ഥ ഉണ്ടായി. ആര്‍.സി.സിയും ശ്രീചിത്രയും അടക്കമുള്ള ആശുപത്രികള്‍ വരെ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചു. ആഴ്ചയില്‍ മൂന്നും നാലും തവണ ഡയാലിസസ് ചെയ്യുന്ന രോഗികളും ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുന്ന രോഗികളും അവയവ മാറ്റമടക്കമുള്ള ശസ്ത്രക്രിയകളുടെ ഭാഗമായി വില കൂടിയ മരുന്നുകള്‍ കഴിക്കുന്ന രോഗികളും പദ്ധതിയില്‍നിന്നും പുറത്തായിരുന്നു. ഇത് വലിയ പ്രതിഷേധം സൃഷ്ടിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago