HOME
DETAILS
MAL
പത്രപ്രവര്‍ത്തക പെന്ഷന്: അപാകതകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
backup
May 24 2017 | 19:05 PM
തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്ഷന് വിതരണത്തിലെ അപകാതകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കു ഉറപ്പു നല്കി. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന നേതാക്കള്‍ ഇന്നലെ വിവിധ വിഷയങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രിക്കു നിവേദനം നല്കി. പ്രസിഡന്റ് എസ്.ആര്. ശക്തിധരന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.പത്രപ്രവര്‍ത്തന പെന്‍ഷനു വേണ്ടി സമര്‍പ്പിച്ച അപേക്ഷകളില്‍ ഇനിയും നടപടിയുണ്ടാകാത്തവക്കു വേണ്ടി അദാലത്ത് നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. വര്‍ക്കിങ് പ്രസിഡന്റ് കെ. ജനാര്ദ്ദനന് നായര്‍, കെ.ജി. പരമേശ്വരന് നായര്‍, ജി. ശേഖരന് നായര്‍, കെ.കെ. ചന്ദ്രശേഖരന് നായര്‍, കെ.പി. രവീന്ദ്രനാഥ്, സി. ശിവന് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."