വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്: ദേവസ്വം മന്ത്രി
തിരുവനന്തപുരം: സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അതു നടപ്പാക്കേണ്ടതു ദേവസ്വം ബോര്‍ഡാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണു വിധി വന്നിരിക്കുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ എല്ലാതലത്തിലും നടന്നു. അതിന്റെ അവസാനം വന്ന വിധിയാണിത്. അതു സ്വാഗതം ചെയ്യുന്നു.
ശബരിമലയില്‍ അല്ല ഏത് ആരാധനാലയത്തിലും വിവേചനങ്ങള്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സുപ്രിംകോടതി മുന്‍പാകെ വന്ന ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ചിരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി.
വിശ്വാസത്തിന്റെ പേരില്‍ അവകാശം ലംഘിക്കാന്‍ പാടില്ല. ഈ വിധി എങ്ങനെ നടപ്പാക്കണമെന്നത് വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ആചാരങ്ങള്‍ കാലാനുസൃതമായി മാറ്റി മുന്നോട്ട് പോകുന്ന പുരോഗമന നിലപാട് സ്വീകരിക്കുന്ന പൊതുസമൂഹം ഈ വിധി ഉള്‍ക്കൊള്ളുക തന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."