ചന്ദ്രനിലെ മണ്ണ് വാങ്ങാന്‍ കരാറിലൊപ്പിട്ട് നാസ; വില ഒരു ഡോളര്‍ മുതല്‍ 15,000 ഡോളര്‍ വരെ
ലോസ് ആഞ്ചല്‍സ്: ഒരു ഡോളര്‍ കൊണ്ട് ഒരു കപ്പ് കാപ്പി ലഭിക്കില്ലായിരിക്കും. എന്നാല്‍ ചന്ദ്രനില്‍ നിന്നുള്ള മണ്ണും പാറയും വാങ്ങാന്‍ ഇത് ധാരാളം. പറയുന്നത് നാസയാണ്. യു.എസ് ബഹിരാകാശ ഏജന്‍സി. ചന്ദ്രനില്‍ ഖനനം നടത്തി മണ്ണിന്റെ സാംപിള്‍ നല്കാന് നിരവധി കമ്പനികള്‍ തങ്ങളുമായി കരാറിലൊപ്പിട്ടെന്നാണ് നാസ പറയുന്നത്. നാസയുടെ കോസ്റ്റ് ലൂണാര്‍ റിസോഴ്സ് കലക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് കരാര്‍. ഒരു ഡോളര്‍ മുതല്‍ 15,000 ഡോളര്‍ വരെയാണ് നാസ നല്‍കുക.
കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്സ് കമ്പനിയായ ലൂണാര്‍ ഔട്ട്പോസ്റ്റാണ് ഒരു ഡോളറിന്റെ കരാറില്‍ നാസയുമായി ഒപ്പുവച്ചത്. കാലിഫോര്‍ണിയ ആസ്ഥാനമായ മാസ്റ്റണ്‍ സ്പേസ് സിസ്റ്റം (15,000 ഡോളര്‍ കരാര്‍), ടോക്യോ കേന്ദ്രമായ ഐസ്പേസ് (5,000 ഡോളര്‍ കരാര്‍) എന്നിവയാണ് നാസയുമായി കരാറിലൊപ്പിട്ട മറ്റു കമ്പനികള്‍. ഇവ ചന്ദ്രനില്‍ നിന്ന് മണ്ണു ശേഖരിച്ച് സാംപിളിന്റെ ചിത്രങ്ങളും വിവരങ്ങളും നാസയ്ക്ക് കൈമാറുകയാണ് ചെയ്യുക. മണ്ണ് ഭൂമിയിലെത്തിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."