HOME
DETAILS

കേരള പൊലിസ് അസോസിയേഷന്‍ ഔദ്യോഗിക പക്ഷത്തിനെതിരേ രോഷം കനക്കുന്നു

  
backup
July 09 2019 | 19:07 PM

kerala-police54657451

#ടി.എസ് നന്ദു


കൊച്ചി: കേരള പൊലിസ് അസോസിയേഷന്‍ ഔദ്യോഗിക പക്ഷത്തിനെതിരേ രോഷം കനക്കുന്നു. നിലവില്‍ നടന്നുവരുന്ന ജില്ലാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഔദ്യോഗിക വിഭാഗത്തിനെതിരേ പ്രതിനിധികളില്‍നിന്ന് ഉയരുന്നത്. ഔദ്യോഗിക പക്ഷം പുലര്‍ത്തുന്ന തീവ്രമായ ഭരണപക്ഷ വിധേയത്വത്തെ തുടര്‍ന്ന് പൊലിസ് സേനയിലുണ്ടായിരിക്കുന്ന അതൃപ്തി ജില്ലാ സമ്മേളനങ്ങളെ ചൂടുപിടിപ്പിക്കുകയാണ്. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തിയാല്‍ മതിയെന്ന തീരുമാനം വന്നില്ലായിരുന്നെങ്കില്‍ നിലവിലെ നേതൃത്വത്തെ തൂത്തെറിഞ്ഞേനെ എന്ന് ഔദ്യോഗികപക്ഷ അനുകൂലികള്‍ പോലും പ്രതികരിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
ഭരണപക്ഷ അനൂകൂല പ്രസ്ഥാനങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരും പ്രതികളാകുന്ന കേസുകളില്‍ പൊലിസുകാരെ ഇരകളാക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ അസോസിയേഷന്‍ നേതാക്കള്‍ ശ്രമിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഭരണപക്ഷത്തോട് കൂറുകാട്ടാന്‍ സഹപ്രവര്‍ത്തകരെ തന്നെ ബലിയാടാക്കുന്ന ഔദ്യോഗിക പക്ഷത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള ധാരണ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞതായും സൂചനയുണ്ട്. അതിന്റെ പ്രതിഫലനമാണ് തിരുവനന്തപുരത്തു നടന്ന പൊലിസ് സഹകരണ സംഘം തെരഞ്ഞെടുപ്പെന്നും അംഗങ്ങള്‍ വ്യക്തമാക്കുന്നു.
പൊലിസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഔദ്യോഗിക പക്ഷം നടത്തുന്നതെന്ന് സേനക്കുള്ളില്‍ ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ സംഘം ചേര്‍ന്ന് എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചത്, വാഹന പരിശോധനക്കിടെ പൊലിസുകാരനെ ഇടിച്ചിട്ടശേഷം ബൈക്ക് നിര്‍ത്താതെ പോയത് തുടങ്ങിയ സംഭവങ്ങളില്‍ അക്രമത്തിനും അധിക്ഷേപത്തിനും ഇരകളായ പൊലിസുകാരെ ക്രൂശിക്കുന്ന നടപടികള്‍ക്ക് അസോസിയേഷന്‍ ഔദ്യോഗികപക്ഷം കുടപിടിച്ചതിന് നിരവധി ഉദാഹരണങ്ങളാണ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രിമിനലുകളായ നിരവധി ഉദ്യോഗസ്ഥര്‍ തലപ്പത്തുണ്ടെന്ന് തെളിഞ്ഞിട്ടും അവര്‍ക്കെതിരേ നടപടി എടുക്കാനോ ഇവരെ നിയന്ത്രിക്കാനോ അസോസിയേഷന്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലത്രേ. ഇത്തരത്തില്‍ സേനയിലാകെ ക്രിമിനല്‍ വല്‍ക്കരണം വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യത്തെയും ഇവര്‍ അവഗണിച്ചെന്നും ആരോപണമുണ്ട്. വര്‍ഷങ്ങളായി ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ ചട്ടങ്ങള്‍ മറികടന്നും സംരക്ഷിക്കുന്ന നിലപാടാണ് അസോസിയേഷന്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഭരണപക്ഷത്തോട് കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പൊലിസ് സംഘടനകളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ പോലെ സേനയുടെയാകെ ആത്മവീര്യം തകര്‍ക്കുന്ന തലത്തിലേക്ക് ഭരണപക്ഷ ബഹുമാനം വളര്‍ന്നിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago