HOME
DETAILS
MAL
വീടിനുനേരേ ബോംബേറ്; അന്വേഷണം ആരംഭിച്ചു
backup
May 24 2017 | 19:05 PM
വെള്ളറട: ആനാവൂരിലെ സി.പി.എം, ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി നടന്ന ബോംബേറില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പെരുങ്കടവിള ബ്ലോക്ക് അംഗം പാലിയോട് ശ്രീകണ്ഠന്റെ വീടിനുനേരേയായിരുന്നു ബോംബേറ്. ആനാവൂര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പാലിയോട് പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. അതിനും 100 മീറ്റര്‍ അകലെയായാണ് ബോംബേറുണ്ടായത്. ശേഷം രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."