ജയലളിത ഓര്‍മയായി; 'അമ്മ'ക്കൊരു വോട്ടിനായി തമിഴ് ആരവമില്ല
കൊട്ടാരക്കര (കൊല്ലം): തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയ്മോള്‍ ഇപ്പോള്‍ വീട്ടമ്മ മാത്രം. ജയലളിതയാകട്ടെ ഓര്‍മയുമായി. നെടുവത്തൂര്‍ പഞ്ചായത്തിലെ കുറുമ്പാലൂര്‍ വാര്‍ഡിലാണ് ജയ്മോള്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി ജനവിധി തേടിയിരുന്നത്. ജയലളിതയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വന്‍പട തന്നെ ഒരു വാര്‍ഡു തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തി തമ്പടിച്ചിരുന്നു. ഗൃഹസന്ദര്‍ശനങ്ങളില്‍ തമിഴ്നാട് ശൈലിയില്‍ സംഭാവനകളും പണവും നല്കാന് ശ്രമിക്കുന്നതായി രാഷ്ട്രീയ പാര്‍ട്ടികള്‍ അന്ന് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മത്സരം നാടിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും 170 വോട്ട് നേടി മൂന്നാം സ്ഥാനം കൊണ്ട് ജയ്മോള്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."