'ബ്രൂസി' മൂന്നാറില്‍; ആദ്യ ദിനംതന്നെ കഞ്ചാവ് കണ്ടെടുത്തു
തൊടുപുഴ: കഞ്ചാവ് കണ്ടെത്തുന്നതിനായി ബ്രൂസിയെന്ന പൊലിസ് നായ മൂന്നാറിലെത്തി. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാര്‍ മേഖലയില്‍ കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ ഇടനിലക്കാര്‍ മുഖേന വ്യാപകമായി വിറ്റഴിക്കുന്നതായി പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രൂസിയെ എത്തിച്ചത്.
തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തികടന്നെത്തുന്ന മയക്കുമരുന്നുകള്‍ മൂന്നാറിലെ ചില ചായക്കടകള്വഴിയും വില്‍ക്കുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പൊലിസ് അക്കാദമിയില്‍ ഒന്‍പതുമാസം പരിശീലനം പൂര്‍ത്തിയാക്കിയ ഒരു വയസും നാലുമാസവും പ്രായമുള്ള ബ്രൂസിയെ മൂന്നാറിലെത്തിച്ചത്.
ഇന്നലെ രാവിലെ മൂന്നാര്‍ ടൗണിലെ രണ്ടിടങ്ങളില്‍ ബ്രൂസി നടത്തിയ പരിശോധനയില്‍ മൂന്നു പൊതി കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.
നല്ലതണ്ണി റോഡിലെ ചായക്കടയില്‍ രമേഷ് (39), ഗ്യാസ് സിലണ്ടറിനു മുകളില്‍ തുണികൊണ്ട് ഒളിപ്പിച്ചിരുന്ന രണ്ടുപൊതി കഞ്ചാവ് ഒറ്റനോട്ടത്തില്‍തന്നെ ബ്രൂസി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."