മത്സ്യോത്സവ വേദിയില്‍ കൊടിയുയര്‍ന്നു
കൊല്ലം: 27 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന മത്സ്യോത്സവത്തിന്റെ വരവറിയിച്ച് പീരങ്കി മൈതാനിയിലെ വേദിക്ക് മുന്നില്‍ മേയര്‍ വി രാജേന്ദ്രബാബു പതാകയുയര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള നിരവധിയാളുകളുടെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. മത്സ്യോത്സവത്തിന്റെ പവലിയനുകളുടെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദി ഫിഷറീസ് മന്ത്രി മത്സ്യഅദാലത്ത് നടത്തുന്ന വേദി, അക്വേറിയങ്ങളുടെ പ്രദര്‍ശന വിഭാഗം, മത്സ്യവിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ട്, അന്‍പത് പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയാണ് ഒരുങ്ങുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് വിളംബരജാഥ നടക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.റ്റി സുരേഷ് കുമാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ജെ ശ്രീകുമാരി, അസിസ്റ്റന്റ് മാനേജര്‍ എം ഷെരീഫ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സുഹൈര്‍ കെ, ഗീതാകുമാരി പി തുടങ്ങിയവര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."