പാത നവീകരണം: ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി
തിരുവനന്തപുരം: തീരദേശ റെയില്‍പാത നവീകരണത്തിന്റെ ഭാഗമായി അടുത്ത ഒരു മാസത്തിലേറെ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വിസുകള്‍ക്ക് ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൊല്ലത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള മെമു സര്‍വിസുകള്‍ (66302, 66303) ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ ആറു വരെ പൂര്‍ണമായും റദ്ദാക്കും. രാവിലെ 8.50ന് കായംകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ (56380) ഓഗസ്റ്റ് ഒന്നു മുതല്‍ 17 വരെ ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയില്‍ ഭാഗികമായും റദ്ദാക്കും.
രാവിലെ 11ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന കായംകുളം പാസഞ്ചര്‍ (56381) ഓഗസ്റ്റ് ഒന്നു മുതല്‍ 27 വരെ എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിലും ഉച്ചയ്ക്ക് ഒന്നിന് കായംകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ (56382) ഓഗസ്റ്റ് 18 മുതല്‍ 27 വരെ ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കും.
ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാതയുടെയും സിഗ്നല്‍ സംവിധാനത്തിന്റെയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, ഒന്‍പത്, 10 തിയതികളില്‍ ഇതുവഴിയുള്ള സര്‍വിസുകള്‍ അര മണിക്കൂറോളം വൈകാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."