സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനങ്ങള്‍ക്ക് വിലക്ക്
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ നടന്നിരുന്ന ഓള്‍ഡ്ട്രാഫോര്‍ഡിലെ സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യയെ വിമര്‍ശിച്ചു കൊ@ണ്ടുള്ള ബാനറുകളുമായി സ്വകാര്യ വിമാനം സ്റ്റേഡിയത്തിനു മുകളിലൂടെ കടന്നു പോയിരുന്നു. ഇതേ തുടര്‍ന്നാണ് സെമി ഫൈനലില്‍ ഇംഗ്ല@ണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാദേശിക അതോറിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് ഇ.സി.ബി അറിയിച്ചു. സുരക്ഷാ ലംഘനമാണ് ഇത്തരം കാര്യങ്ങളെന്നും കളിക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെ@ന്നും ഇ.സി.ബി ബന്ധപ്പെട്ടവരെ അറിയിച്ചു. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരത്തിനിടയിലും ബലൂചിസ്ഥാന് നീതി വേണമെന്നുള്ള ബാനറുമായി വിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."