HOME
DETAILS
MAL
മുസിരിസ് പൈതൃക പദ്ധതി; ബസ് സ്റ്റാന്‍ഡ് കൊടുങ്ങല്ലൂര്‍ നഗരസഭക്ക് കൈമാറി
backup
May 24 2017 | 20:05 PM
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ ബസ് സ്റ്റാന്‍ഡ് നഗരസഭയ്ക്ക് കൈമാറി. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ ഭൂമിയില്‍ മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചിട്ടുള്ളത്. ഇതോടൊപ്പം പൈതൃക പദ്ധതിയുടെ പ്രവേശന കവാടമായ അറൈവല്‍ സെന്ററും നിര്‍മിച്ചിട്ടുണ്ട്. പുതിയ ബസ്സ് സ്റ്റാന്റ് താമസിയാതെ തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയര്മാന് സി.സിവിപിന് ചന്ദ്രന് പറഞ്ഞു. ബസുകളുടെ ബാഹുല്യം മൂലം വീര്‍പ്പുമുട്ടുന്ന പഴയ സ്റ്റാന്‍ഡില്‍ നിന്നും ഏതെങ്കിലും പ്രദേശത്തേക്കുള്ള ബസ്സുകള്‍ പുതിയ സ്റ്റാന്‍ഡിലേക്ക് മാറ്റുമെന്നാണ് സൂചന. കാവില്‍ക്കടവ് ശൃംഗപുരം റോഡിലുള്ള പുതിയ ബസ്സ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കുന്നതോടെ ഈ പ്രദേശം വികസിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."