എല്‍.ഡി.എഫിനു മുന്‍തൂക്കം
(ഒന്നാം പേജില്‍ നിന്ന് തുടര്‍ച്ച)
സ്വതന്ത്രനായ എം.ജയശങ്കര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ ആദിക്കാട്ടകുളങ്ങര വാര്‍ഡ് 10 യു. ഡി. എഫില്‍ നിന്ന് എല്‍. ഡി. എഫ് പിടിച്ചെടുത്തു. സി.പി.എം. സ്ഥാനാര്‍ഥി ഷൈലജ 137 വോട്ടുകള്‍ നേടി വിജയിച്ചു. കോണ്‍ഗ്രസിലെ ഷീജയാണ് പരാജയപ്പെട്ടത്.
കണ്ണൂര്‍ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം കൂട്ടി സീറ്റ് നിലനിര്‍ത്തി. സ്ഥാനാര്‍ഥി ഡി.രമ യു.ഡി.എഫിലെ ഒ.വി ലതയെ 505 വോട്ടിന് തോല്പിച്ചു.
കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ (ഓമശ്ശേരി ഈസ്റ്റ്) ഇടതുപക്ഷം സീറ്റ് നിലനിര്‍ത്തി. സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് ഇടതംഗം ബിജു അരീക്കല്‍ രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 76 വോട്ടിന്റെ ഭൂരിപക്ഷത്തിനു എല്‍.ഡി.എഫിലെ കെ.കെ.ഭാസ്കരന് ജയിച്ചു. എന്നാല്‍ കാന്തപുരം വിഭാഗവും വെല്‍ഫയര്‍ പാര്‍ട്ടിയും ഇടത് പക്ഷത്തോടൊപ്പം നിന്നിട്ടും പ്രതീക്ഷിച്ച ലീഡ് നേടാനാവാത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയായി. മലപ്പുറത്ത് ഊരകം പഞ്ചായത്തിലെ 3-ാം വാര്‍ഡ് ഒ.കെ.എം നഗറില്‍ ഇടതുപക്ഷത്തെ സിറ്റിങ് സീറ്റില്‍ തോറ്റു. യു.ഡി.എഫാണ് വിജയിച്ചത്. മുസ്ലിം ലീഗ് സ്വതന്ത്ര റീന തിരുത്തിയാണ് സി.പി.എം സ്വതന്ത്ര രജിത സുനിലിനെ 114 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ 15-ാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എ ഹൈദ്രോസ് 98 വോട്ടിനാണ് സീറ്റ് പിടിച്ചെടുത്തത്. 15ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ എ.മുരളീധരന് മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അന്ന് ഒരു വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.എ ഹൈദ്രോസ് പരാജയപ്പെട്ടത്.
ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയമ്പുറം വായനശാല വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ കെ.കെ രാമകൃഷ്ണന് 385 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തൃപ്പൂണിത്തുറ നഗരസഭയിലെ 39ാം ഡിവിഷന് ബി. ജെ. പിയില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരിഗിരീശന് 94 വോട്ടുകള്‍ക്കു വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വേണുഗോപാല്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ശബരിഗിരീശന് അഞ്ച് വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥിയോട് തോറ്റത്.
ഇടുക്കിയിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് അട്ടിമറി ജയം നേടിയതോടെ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. സി.പി.എം സ്വതന്ത്രന് തോമസ് ലൂക്കോസ് 235 നാണ് വിജയിച്ചത്. യു.ഡി.എഫിലെ ജോസഫ് വടക്കേലിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിലെ (എം) ഷാജി ജോസഫ് 234 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ച് ഇദ്ദേഹം ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പിയിലെ ആശാനാഥ്. ജി.എസ് സി.പി.എമ്മിലെ കെ. മോഹനനെ 35 വോട്ടുകള്‍ക്ക് തോല്പിച്ചു.
വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 134 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ വി.റീന യു.ഡി.എഫിലെ സജില റുക്കിയയെ പരാജയപ്പെടുത്തി. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ സജിത എം.പി യു.ഡി.എഫിലെ എം.ഹലീമയെയാണ് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 18 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി