കുടിവെള്ളം വിതരണം ചെയ്ത് നെടുങ്ങാനം കനിവ് ജീവകാരുണ്യം കൂട്ടായ്മ
നെടുങ്ങാണം: കനിവിന്റെ കുടിനീരുമായ് നാട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്ന് നെടുങ്ങാണം കനിവ് ജീവകാരുണ്യ കൂട്ടായ്മ. വേനലിന്റെ കാഠിന്യത്തില്‍ ജല സ്രോതസ്സുകള്‍ വറ്റിവരണ്ട നാടിന് ആശ്വാസമായി നെടുങ്ങാണം കനിവ് ജീവകാരുണ്യ കൂട്ടായ്മ ആരംഭിച്ച കുടിവെള്ള വിതരണം രണ്ട് മാസം പിന്നിടുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ നെടുങ്ങാണം പ്രദേശത്ത് ആദ്യ ഘട്ടത്തില്‍ 16000 ലിറ്ററോളം കുടിവെള്ളമാണ് ദിനേന വിതരണം ചെയ്തിരുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ദിവസവും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് 20000 ലിറ്ററാക്കി ഉയര്‍ത്തി. വേനല്‍ മാറി മഴ സുലഭമായി ലഭിക്കുന്നത് വരെ കുടിവെള്ളം വിതരണം ചെയ്യാന്‍ കൂട്ടായ്മയുടെ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സല്‍പ്രവര്‍ത്തികള്‍ക്ക് ഗ്രാമവാസികള്‍ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കി വരുന്നുണ്ട്. വിതരണത്തിന് ആവശ്യമായ വെള്ളം നല്‍കുന്നവരുടെ പിന്തുണയും കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ കുടിവെള്ള വിതരണത്തിന് കരുത്ത് പകരുന്നു. ജീവ കാരുണ്യ വിദ്യഭ്യാസ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കനിവ് ജീവകാരുണ്യ കൂട്ടായ്മ നാടിന്റെ അത്താണിയായി മാറിക്കഴിഞ്ഞു. നെടുങ്ങാണം മഹല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് മനാഫ് എന്‍.എം, സെക്രട്ടറി റിയാസ് വെളുത്തേരി, ഖജാന്‍ജി സുല്‍ഫീക്കര്‍ കെ.എ, രക്ഷാധികാരി അന്‍സാരി വി.എ, കമ്മിറ്റി അംഗങ്ങളായ മുഹ്‌സിന്‍ എം.എ, സുബൈര്‍ കെ.എ, ഫൈസല്‍ കെ.എ, ബക്കര്‍ സി.കെ, സഗീര്‍ വി.എ, അന്‍സാര്‍ എന്‍.യു, കരീം വി.എ, റഷീദ് യു.എന്‍, സഹദ് സി.എ, ഹനീഫ കെ.എ, റിഷാദ് പി.എ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."