വിദേശ കപ്പലുകളെ തുരത്താന്‍ നടപടി വേണം: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്
കോഴിക്കോട്: വിദേശ കപ്പലുകളെ ഇന്ത്യന്‍ സമുദ്ര ഭാഗത്ത് നിന്നും തുരത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെ തെളിവാണ് ചൈനീസ് കപ്പലുകള്‍ ഇവിടെ കണ്ടെത്തിയ സംഭവം. പെയര്‍ ട്രോളിങും ബുള്‍ ട്രോളിങും ചെറുമീന്‍ പിടിത്തവും തടയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണക്കും ഡീസലിനും സബ്സിഡി, കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കാത്തത് ഖേദകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഫെഡറേഷന്റെയും നാഷനല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെയും ഭാരവാഹികള്‍ ജുലൈ മൂന്നാം വാരം ഡല്‍ഹിയിലേക്ക് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയില്, സെക്രട്ടറി അബ്ദുല്‍ റാസിക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."