മാളയില്‍ പൊലിസ് പിടികൂടിയ ഗുണ്ടകളെ വിട്ടയച്ചു
മാള: മാളയില്‍ സിനിമാ സ്റ്റൈലില്‍ ആക്രമണം നടത്തിയ ഗുണ്ടകളെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലിസ് മിനുറ്റുകള്‍ക്കകം വെറുതെ വിട്ടു. അങ്കമാലി കിടങ്ങൂര്‍ പാണാട്ട് രഞ്ജിത് (26) എന്ന യുവാവാണ് ആക്രമണത്തിനിരയായത്. അന്നമനട പെട്രോള്‍ പമ്പിന്റെ പരിസരത്ത് വെച്ചാണ് രണ്ടു കാറുകളിലായി എത്തിയ സംഘം കാര്‍ തടഞ്ഞ് രഞ്ജിത്തിനെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്. നാട്ടുകാര്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊലിസിനെ അറിയിച്ചു. ആശുപത്രിയിലെത്തിയ പൊലിസ് യുവാവിന്റെ മൊഴി രേഖപ്പടുത്തി. തുടര്‍ന്ന് അക്രമികളില്‍ ഒരാളെ പിടികൂടി. മണിക്കൂറുകള്‍ക്കകം പ്രതികളെ എല്ലാവരേയും കസ്റ്റഡിയിലെടുത്തു. വൈകാതെ വിട്ടയക്കുകയും ചെയ്യുകയായിരുന്നു. ആളുമാറിയാണ് യുവാവിനെതിരേയുള്ള ആക്രമണം എന്നാണ് പറയുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്ന് മാളയില്‍ വിവാഹാവശ്യത്തിന് എത്തിയ യുവാവിന് നേരെയാണ് ആക്രമണുണ്ടായത്. ഗുണ്ടകള്‍ കവര്‍ന്ന സ്വര്‍ണാഭരണം യുവാവിന് തിരിച്ചു കിട്ടി. ഗുണ്ടകളുമായി കൈകോര്‍ത്ത പൊലിസ് നടപടിയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."